Punnakkal

പുന്നക്കൽ സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി വിജയികളെ അനുമോദിച്ചു

പുന്നക്കൽ: എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച വിദ്യാർഥികളെ പുന്നക്കൽ സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ അനുമോദിച്ചു.

താമരശ്ശേരി രൂപത കോർപ്പറേറ്റ് എജുക്കേഷന്റെ പരിധിയിൽ വരുന്ന സ്കൂളുകളിൽ മികച്ച വിജയം കൈവരിച്ച സ്കൂളുകളിൽ രണ്ടാമത്തെ സ്കൂളാണ് പുന്നക്കൽ സെൻറ് സെബാസ്റ്റ്യൻ ഹൈസ്കൂൾ.

സ്കൂൾ മാനേജർ ഫാ. മാത്യു പെരുവേലിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മില്ലി മോഹൻ ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ. ജോസഫ് എം.ജെ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ശ്രീ. ബെനി ജോസഫ്, മുൻ വാർഡ് മെമ്പർ റോബർട്ട് നെല്ലിക്കതെരുവിൽ എന്നിവർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റന്റ് ശ്രീ. ലിബീഷ് ജോസഫ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button