Kodanchery

കോടഞ്ചേരി സി എച്ച് സി യുടെ മാസ്റ്റർ പ്ലാൻ നടപ്പാക്കും സി കെ കാസിം എംഎൽഎ

കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോടഞ്ചേരി സി എച്ച് സി യുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി 50 വർഷത്തെ വികസനം മുന്നിൽ കണ്ടാണ് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത് ഐ പി ബ്ലോക്ക് മെറ്റേണിറ്റി വാർഡ് കുട്ടികളുടെ ബ്ലോക്ക് അടക്കം 10 കോടി രൂപ മാസ്റ്റർ പ്ലാൻ ആണ് 16 ആദിവാസി ഉന്നതികളും 13 പട്ടികജാതി ഉന്നതികളും ഉള്ള കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഹോസ്പിറ്റല് ഐപി ബ്ലോക്ക് ആയാൽ ദൂരസ്ഥലങ്ങളിലും മറ്റും പോകുന്നത് പരിഹരിക്കാൻ സാധിക്കും 98 സെന്റ് സ്ഥലം സ്വന്തമായിട്ടുള്ള കോടഞ്ചേരി സി എച്ച് എസ് സി മോയിൻകുട്ടി എംഎൽഎയുടെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച ബിൽഡിംഗ് നിലനിർത്തി കൊണ്ടാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഈ മാസ്റ്റർ പ്ലാൻ സർക്കാരിന് സമർപ്പിക്കും എന്നും അടിയന്തരമായി നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും സി കെ കാസിം എംഎൽഎ പറഞ്ഞു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ സി ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോബി ഇലന്തൂർ, വനജ സി ടി, മൈമൂന ഹംസ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ വിൻസെന്റ് വടക്കേമുറിയിൽ,റിയാ നസ് സുബൈർ,മിനി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സണ്ണി കാപ്പാട്ട്മല, മുഹമ്മദ് വട്ടപ്പറമ്പിൽ, ഷഹന ഓമശ്ശേരി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോയ് കുന്നപ്പള്ളി, ബാബു പട്ടരാട്,ജോബി ജോസഫ്, റെജി തമ്പി, മെഡിക്കൽ ഓഫീസർ കെ ഹസീന, സി അശോകൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button