Kodanchery

ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു

കോടഞ്ചേരി:ഇന്ന് ഉച്ചയ്ക്ക് കനത്ത മഴയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. കോടഞ്ചേരി തെയ്യപ്പാറ റോഡിൽ സിക്കു വളവിന് സമീപം താമസിക്കുന്ന വടക്കേക്കര ഹരിയുടെ വീടിനാണ് ഇടിമിന്നൽ ഏറ്റത്.

ശക്തമായ മിന്നലിൽ വീടിന്റെ തറയും,കട്ടിളയും,മെയിൻ സ്വിച്ചും,വയറിങ്ങിനും, ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

വീടിന് സമീപത്ത് നിർമ്മിച്ചിരുന്ന മതിലിന്റെ ഒരു ഭാഗം മിന്നലേറ്റ് തകർന്നു വീണ നിലയിലാണ്.ഈ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരപകടം ഒഴിവായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button