LOCAL

മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെന്റർ ജനറൽ ബോഡിയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു

മുക്കം: മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ബോഡിയും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. ചടങ്ങ് മുക്കം നഗരസഭ കൗൺസിലർ സജീഷ് വയലത്ത് ഉദ്ഘാടനം ചെയ്തു. മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെന്റർ പ്രസിഡന്റ് ഷിബു കല്ലൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുൽഫികാർ സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ മുഖ്യാതിഥിയായി പാലിയേറ്റീവ് മേഖലയിൽ സജീവ സാനിധ്യമായ ലൈല മുസ്തഫ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും സജീഷ് വയലത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിനും സാമൂഹിക സേവനത്തിനും ചാരിറ്റി സംഘടനകൾ നൽകുന്ന പിന്തുണ മാതൃകാപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

തുടർന്ന് ജനറൽ ബോഡി യോഗം ചേർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. അംഗങ്ങളും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടി മജീദ് കച്ചേരി അബു മുക്കം മൊയ്‌ദീൻ കുട്ടി കൽപ്പൂർ എന്നിവർ നേതൃത്വം നൽകി.

പുതിയ പതിനഞ്ചങ്ങ എക്സിക്യൂട്ടീവ് കമ്മറ്റിയെ രൂപീകരിക്കുകയും അതിൽ പ്രസിഡന്റ് ഷിബു കല്ലൂരിനെയും സെക്രട്ടറി ചന്ദ്രൻ മാമ്പറ്റയും ട്രഷറർ സുൽഫികരിനെയും തിരഞ്ഞെടുക്കുകയും ചെയ്തു. ആശംസകൾ അറിയിച്ചുകൊണ്ട് നസീർ എംബി ശ്രീകുമാർ പാറത്തോട് ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു. ഷൈജു മാമ്പറ്റ നന്ദി രേഖപ്പെടുത്തലോടെ യോഗം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button