Thiruvambady

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ മാലിന്യസംസ്കരണ യൂണിറ്റുകൾ സ്ഥാപിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മാലിന്യ നിർമാർജനത്തിനായി നടപ്പാക്കുന്ന ‘സ്മൈലിങ് തിരുവമ്പാടി’ പദ്ധതിയുടെ ഭാഗമായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ മാലിന്യസംസ്കരണ യൂണിറ്റുകൾ സ്ഥാപിച്ചു.

നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, പേപ്പർ എന്നിവ പ്രത്യേകമായി ശേഖരിക്കുന്നതിനായി വ്യത്യസ്ത ബിന്നുകളാണ് സ്കൂൾ പരിസരത്ത് ഒരുക്കിയത്. മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുക, വിദ്യാർഥികളിൽ പരിസരശുചിത്വബോധം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ്, നല്ലപാഠം ക്ലബ് കോർഡിനേറ്റർമാരായ അജി ജോസഫ്, നീനു മരിയ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button