Kodanchery

തൂഫാന്‍ കിക്ക്’; മര്‍കസ് നോളജ് സിറ്റിയിലെ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി

കോടഞ്ചേരി:നോളജ് സിറ്റി ക്യാമ്പസുകളില്‍ നിന്നും ജീവിതത്തില്‍ നിന്നും മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളെ പൂര്‍ണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ നടത്തുന്ന നാര്‍ക്കോട്ടിക് ഹണ്ട് ക്യാമ്പയിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ ‘തൂഫാന്‍ കിക്ക്’ സംഘടിപ്പിച്ചു. താമരശ്ശേരി ഡി വൈ എസ് പി വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

ലഹരിമുക്ത യുവതലമുറയെ വാര്‍ത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് തൂഫാന്‍ കിക്കില്‍ പങ്കാളികളായത്. ‘ലഹരിയില്ലാത്ത ക്യാമ്പസ്, ലഹരിയില്ലാത്ത ജീവിതം’ എന്ന പ്രധാന സന്ദേശമാണ് തൂഫാന്‍ കിക്ക് മുന്നോട്ടുവെക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വിവിധങ്ങളായ പദ്ധതികളാണ് മര്‍കസ് നോളജ് സിറ്റിയില്‍ ആവിഷ്‌കരിച്ച് കൊണ്ടിരിക്കുന്നത്.

മര്‍കസ് നോളജ് സിറ്റി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അഡ്വ. തന്‍വീര്‍ ഉമര്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. റോഷന്‍ നൂറാനി, ഡെപ്യൂട്ടി ഡയറക്ടര്‍ ഒ മുഹമ്മദ് ഫസല്‍, ഔട്ട്‌റീച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് ഉനൈസ് സഖാഫി, അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷാനവാസ്, മുഹമ്മദ് സാദിഖ് കസൂറ, അബ്ദുല്‍ സലാം ചമല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button