Kodanchery

എം.ഡി എം.എയുമായി യുവാവ് കോടഞ്ചേരി പോലീന്റെ പിടിയിൽ

കോടഞ്ചേരി : അടിവാരം നൂറാംതോട് റോഡിലെ സ്വകാര്യ വ്യക്തിയുടെ അപ്പാർട്ട്മെന്റിൽ വെച്ച് കഴിഞ്ഞ രാത്രി കോടഞ്ചേരി പോലീസിന് രഹസ്യ വിവരം ലഭിച്ചതിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എളേറ്റിൽ കരിമ്പാപൊയിൽ സ്വദേശിയായ ഫായിസ് മുഹമ്മദ് (29) ന്റെ കയ്യിൽ നിന്നും 5.080 ഗ്രാം എം.ഡി.എം.എയും 86300 രൂപയും പോലീസ് പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റ് വളഞ്ഞ് പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പ്രതിയുടെ പേരിൽ കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ആറോളം കേസുകൾ നിലവിലുണ്ട്.താമരശ്ശേരി കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ എസ്. ഐ.
ജിതേഷ് കെ.എസ്, എ എസ് ഐ ബിനേഷ് അമരാട്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷനിൽ കുമാർ, മുനീർ എൻ.കെ, ലതീഷ് ടി. കെ, വിമിൽ എ, ബിബീഷ് കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു. പരിശോധന നടത്തിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button