Kodanchery

കുടുംബശ്രീ ജില്ലാ മിഷൻ റിഥം 2026 ഏകദിന ശില്പശാല നടത്തി

കോടഞ്ചേരി: കുടുംബശ്രീ ജില്ലാ മിഷൻ ഗ്രാമപഞ്ചായത്തിൽ ഭരണസമിതി അംഗങ്ങൾക്കും സി ഡി എസ് മെമ്പർമാർക്കും ഏകദിന ശില്പശാല റിഥം 2026 ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ശില്പശാല ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേ മുറിയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വിവിധ വിഷയങ്ങളിൽ വിനീത കെ പി, ബിന്ദു ആർ പി, ഷിത എസ് എന്നിവർ ക്ലാസുകൾ നയിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മിനി സണ്ണി, സജിനി രാമൻകുട്ടി,നാൻസി ജോഷി, റെജി തമ്പി, റൂബി തമ്പി, ബിന്ദു ജോർജ്, ജിജി എലുവാലുങ്കൽ, ബാബു പട്ടരാട്,സത്യൻ ചോലയിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ സീനത്ത്, ആക്സിസ് സെക്രട്ടറി അനിതകുമാരി പി,സിഡിഎസ് ചെയർപേഴ്സൺ നിഷാ റെജി, റഷീദ ജമാൽ, റോഷ്നി ഷിജി, രജനി സത്യൻ, അമ്പിളി ഷൈജു എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button