Kodiyathur

മദ്റസ പൊതു പരീക്ഷ: ഉന്നത വിജയികളെ ആദരിച്ചു

കൊടിയത്തൂർ: കേരള മദ്രസ്സ എജുക്കേഷൻ ബോർഡ് ഈ വർഷം നടത്തിയ ഏഴാം ക്ലാസ്സ് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ, കൊടിയത്തുർ അൽ മദ്രസ്സത്തുൽ ഇസ്ലാമിയ്യയിലെ വിദ്യാർത്ഥികളെ ആദരിച്ചു. കെ.എം.സി.ടി ഡന്റെൽ കോളേജ് അസോസിയേറ്റ് പ്രൊഫസ്സർ ഡോ: കെ.ടി നസീം ഉപഹാരങ്ങൾ വിതരണം ചെയ്തു.

മദ്രസ്സ പ്രിൻസ്സിപ്പൾ കെ.ഇ ഷമീം അദ്ധ്യക്ഷത വഹിച്ചു. മദ്രസ്സ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ കെ.ടി ഉണ്ണിമോയി മാസ്റ്റർ, കെ.എം മുനവ്വിർ മാസ്റ്റർ, കെ.ടി മെഹബൂബ് എന്നിവർ ആശംസകൾ നേർന്നു.

കെ.പി ഇബ്രാഹിം മാസ്റ്റർ സ്വാഗതവും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സുഹ്റ ടീച്ചർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button