Thiruvambady

തിരുവമ്പാടിയിൽ പൊതുകിണറിന് സമീപം കണ്ടെത്തിയ ചെരുപ്പും ഹെൽമെറ്റും ആശങ്ക പരത്തി; തെരച്ചിലിൽ ആളെ കണ്ടെത്താനായില്ല

തിരുവമ്പാടി: ഇന്നലെ രാവിലെ 9 മണിയോടെയാണ് തിരുവമ്പാടി ഇലഞ്ഞിക്കൽ ക്ഷേത്രത്തിനടുത്ത് നടന്ന സംഭവം പ്രദേശത്ത് ആശങ്കയ്ക്ക് ഇടയാക്കിയത്. പൊതുകിണറിന്റെ മൂടി തുറന്ന നിലയിലും സമീപത്ത് ഒരു ജോഡി ചെരുപ്പും ഹെൽമെറ്റും ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയതോടെ ആരോ കിണറ്റിൽ വീണിരിക്കാമെന്ന സംശയത്തിൽ നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു.

തുടർന്ന് പോലീസ്, ഫയർഫോഴ്സ്, മുങ്ങൽ വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ കിണറ്റിൽ വ്യാപകമായ തെരച്ചിൽ നടത്തി. എംഎൽഎ ഉൾപ്പെടെ നിരവധി പേരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി.

മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കിണറ്റിൽ ആരുമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് പരന്ന ആശങ്കയ്ക്ക് വിരാമമായി. കിണറിന് സമീപം കണ്ടെത്തിയ ചെരുപ്പിന്റെയും ഹെൽമെറ്റിന്റെയും ഉടമയെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button