Kodanchery

മലബാർ റിവർ ഫെസ്‌റ്റിവൽ ഓഫ്റോഡ് ഫൺ റൈഡ് നാളെ

കോടഞ്ചേരി സംസ്ഥാന ടുറിസം വകുപ്പിന്റെ നേതൃത്വ ത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈ റ്റിയും കോഴിക്കോട് ജില്ലാ ടുറിസം പ്രമോഷൻ കൗൺസി ലും ത്രിതല പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന “മലബാർ റിവർ ഫെസ്റ്റി വൽ’ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ മുന്നോടിയായി കെഎൽ11 ഓഫ് റോഡേഴ്സ് ഒരുക്കുന്ന കെഎൽ 11 അഡ്വഞ്ചർ ഫൺ ട്രാക്ക് ഓഫ്റോഡ് റൈഡ് കോടഞ്ചേരി ഈരുട് കൈനടി എസ്റ്റേറ്റിലെ തുഷാരഗിരിഅഡ്വഞ്ചർ പാർക്കിൽ 19നു നടക്കും.

19നു രാവിലെ കോടഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഫ്ലാഗ് ഓഫ് ചെയ്യും.കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിക്കും.

ഇത് ഒരു മത്സരമല്ല, ഒരു സാഹസിക ട്രാക്ക് റൈഡ് ആണ്. സ്റ്റോക്ക്, മോഡി ഫൈഡ്, ലേഡീസ്, 2വീൽ ഡ്രൈവ് എന്നീ വിഭാഗങ്ങളിലാണു ഓഫ് റോഡ് ഫൺ ട്രാക്ക് റൈഡ് നടക്കുക. റജി സ്ട്രേഷൻ:
📲 9738313621.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button