Kodanchery

ഷൂട്ട്‌ ഔട്ട്‌ മത്സരം സംഘടിപ്പിച്ചു

കോടഞ്ചേരി:എപ്പിക് വോളിബോൾ ക്ലബ്‌ കോടഞ്ചേരി ലോക കപ്പ് ഫുഡ്‌ ബോൾ ഫൈനൽ മത്സരത്തിന്റെ ഭാഗമായി ഷൂട്ട്‌ ഔട്ട്‌ മത്സരം സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളായി സംഘടിപ്പിച്ച മത്സരങ്ങൾ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു.

വനിതാവിഭാഗത്തിൽ ലിജി അലക്സ്‌, ഹൈസ്കൂൾ വിഭാഗത്തിൽ എബിൻ ചാക്കോ, എലിസബത്ത് അഭിലാഷ്, യു.പി വിഭാഗത്തിൽ അമൽ വിനോദ്, ആൻ ഗ്രെയ്‌സ് അലക്സ്, എൽ. പി വിഭാഗത്തിൽ ആന്റോ സജി, കിഡ്സ്‌ വിഭാഗത്തിൽ ഓസ്റ്റിൻ വിൽ‌സൺ എന്നിവർ വിജയിച്ചു. ജോബി ജോസ്, വിനോദ് മാത്യു ബോബി ഡേവിഡ്, നിഷാന്ത് ജോസ് ബിബിൻ ഡേവിഡ് അഭിലാഷ് സി കെ ലിറ്റ് ആർ. സി എന്നിവർ പരുപാടിക്ക് നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button