Thiruvambady

ദേശീയ പുരസ്കാര ജേതാവ് ജോഷി ബെനഡിക്റ്റിനെ കർഷക കോൺഗ്രസ് ആദരിച്ചു

തിരുവമ്പാടി: രണ്ടാം തവണയും ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി നാടിന്റെ അഭിമാനമായി മാറിയ ചിത്രകാരനും ഗ്രാഫിക് നോവലിസ്റ്റുമായ പുല്ലൂരാംപാറ സ്വദേശി ജോഷി ബെനഡിക്റ്റിനെ കർഷക കോൺഗ്രസ് ആദരിച്ചു. ജോഷി സംവിധാനം ചെയ്ത ‘ടച്ച്ഡ് ആസ് വാട്ടർ’ (Touched as Water) എന്ന ചിത്രമാണ് മികച്ച ആനിമേഷൻ സിനിമയ്ക്കുള്ള ഈ വർഷത്തെ ദേശീയ പുരസ്കാരം സ്വന്തമാക്കിയത്.

പുരസ്കാര ജേതാവിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് സജോ പടിഞ്ഞാറെക്കുറ്റ് അധ്യക്ഷത വഹിച്ചു.കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, ഷിജു ചെമ്പനാനി, സോണി മണ്ഡപം, സജിമോൻ കൊച്ചുപ്ലാക്കൽ, എ.കെ. മുഹമ്മദ്, ലിബിൻ മണ്ണൻപ്ലാക്കൽ, ലിബിൻ തുറു വേലി, പുരുഷൻ നെല്ലിമൂട്ടിൽ, സോബിൻ തറപ്പിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button