Kodanchery

നല്ല നാളേയ്ക്കായി നന്മയുള്ള ക്യാമ്പസ് വിദ്യാലയത്തിൽ തൂഫാൻ ഡ്രൈവ് സംഘടിപ്പിച്ചു

​കോടഞ്ചേരി: വിദ്യാർത്ഥികളിൽ ഉന്നത മൂല്യങ്ങളും സാമൂഹിക അവബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ “നല്ല നാളേയ്ക്കായി നന്മയുള്ള ക്യാമ്പസ്” എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച തൂഫാൻ ഡ്രൈവ് – അസംബ്ലി വിത്ത് എം എൽ എ പരിപാടി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പ്രൗഢഗംഭീരമായി നടന്നു. തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ. കാസിമിന്റെ നേതൃത്വത്തിൽ തിരുവമ്പാടി റിസോഴ്സ് ഫോർ എഡ്യൂക്കേഷണൽ എക്സലൻസ് (ട്രീ) യുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ ഉത്തമ സഭാവ രൂപീകരണവും ലഹരി വിരുദ്ധ ബോധവൽക്കരണവും ലക്ഷ്യമിടുന്ന ഇത്തരം പദ്ധതികൾ വിദ്യാലയങ്ങളിൽ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതു ഇടങ്ങളിൽ ബോധവൽക്കരണത്തിനായി സ്‌കൂൾ ലഹരി വിരുദ്ധ ക്ലബ് തയ്യാറാക്കിയ സ്റ്റിക്കറിൻ്റെ പ്രകാശന കർമ്മം എംഎൽഎ നിർവ്വഹിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ റോഷിൻ മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിൽ പോലീസ് , എക്‌സൈസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. എക്‌സൈസ് ഇൻസ്പെക്ടർ ഷാജു വിദ്യാർഥികൾക്കായി ക്ലാസുകൾ നയിച്ചു. വിദ്യാർത്ഥി പ്രതിനിധി ആർദ്ര എസ്. നായർ ചടങ്ങിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കോടഞ്ചേരി എസ് ഐ ജിതേഷ് കെ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വൈസ് പ്രസിഡൻ്റ് അലക്സ് തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വിൻസന്റ് വടക്കേമുറി, റിയാനസ് സുബൈർ വാർഡ് മെമ്പർമാരായ റീന ബിജു, റോയി കുന്നപ്പള്ളി, പി.ടി.എ പ്രസിഡന്റ് ഷിൻജോ തൈക്കൽ എന്നിവർ ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായി പങ്കെടുത്തു. സ്റ്റാഫ് പ്രതിനിധി രാജേഷ് നന്ദി രേഖപ്പെടുത്തിയ ചടങ്ങ് ദേശീയഗാനത്തോടെ സമാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button