Thiruvambady

സേക്രഡ് ഹാർട്ട് യുപി സ്കൂൾ തിരുവമ്പാടിയിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തി

തിരുവമ്പാടി: സ്കൂൾ വിദ്യാർത്ഥികളിൽ ജനാധിപത്യബോധം വളർത്താനായി പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ സേക്രഡ് ഹാർട്ട് യു.പി സ്‌കൂളിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തി.

18 വിദ്യാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.പരസ്യപ്രചാരണം ക്ലാസുകൾ തോറും കയറിയുള്ള പ്രചാരണം കലാശക്കൊട്ട് നിശബ്ദ പ്രചാരണം എന്നിവ നടത്തി.ഇവിഎം മെഷീൻ ഉപയോഗിച്ച് നടത്തിയ വോട്ടെടുപ്പിൽ അല്ലു നിഷാദ് ലീഡറായും മുഹമ്മദ് ഫെസിൻ കെ. എ അസിസ്റ്റൻറ് ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു.

അധ്യാപകരായ സ്വപ്ന ജോസഫ്, ഡാനി തോമസ്, അയ്യൂബ്, നൗഫിന ,ഹാജിറ , അരുൺ ജോസഫ് എന്നിവർ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button