Koodaranji

പൂവാറൻതോട് കോൺക്രീറ്റ് നടപ്പാലത്തിന് വിള്ളൽ

കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് നിർമാണത്തിലിരിക്കുന്ന ജലവൈദ്യുതപദ്ധതിക്ക്‌ സമീപത്തെ കോൺക്രീറ്റ് നടപ്പാലത്തിന് വിള്ളൽ. 1987-ൽ നിർമിച്ച കോൺക്രീറ്റ് നടപ്പാതയുടെ നടുഭാഗത്തായാണ് വലിയവിള്ളൽ രൂപപ്പെട്ടത്. പൂവാറൻതോട്ടിൽനിന്ന്‌ ഓളിക്കൽ ഭാഗത്തേക്ക് പോകുന്നതിനുള്ള ഏക മാർഗമാണ് ഈ നടപ്പാലം.

കഴിഞ്ഞവർഷം കെ.എസ്.ഇ.ബി. മിനി ജലവൈദ്യുതപദ്ധതിക്കായി സമീപത്തെ കൂറ്റൻപാറകൾ അത്യുഗ്ര സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പൊട്ടിച്ചതിനെത്തുടർന്ന് സമീപത്തെ ഒട്ടേറെ വീടുകൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണോ ഇതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, വാർഡ് മെമ്പർ റോയി ആക്കേൽ, വില്ലേജ് ഓഫീസർ കെ.ജി. രാജേഷ്, പഞ്ചായത്ത് ഓവർസിയർ നജീബ് എന്നിവർ സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button