Koodaranji

കക്കാടംപൊയിൽ റൂട്ടിൽ ചരക്കുലോറി മറിഞ്ഞു; ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

കക്കാടംപൊയിൽ: പീടികപ്പാറയ്ക്ക് സമീപത്തെ താഴെ വളവിൽ ചരക്കുലോറി തലകീഴായി മറിഞ്ഞു. മുള കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ട് 4.45ഓടെയാണ് സംഭവം.

അപകടസമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ലോറി പൂർണമായും തലകീഴായി മറിഞ്ഞെങ്കിലും ഡ്രൈവർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.

മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണോ, വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണോ അപകടകാരണമെന്ന് വ്യക്തമല്ല. അപകടത്തെ തുടർന്ന് റോഡിൽ നേരിയ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ലോറി മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button