Koodaranji

കക്കാടംപൊയിലിൽ വാഹനം മാറ്റാൻ ആവശ്യപ്പെട്ടതിന് തുടർന്ന് ആക്രമണം; ഏഴുപേർക്കെതിരെ കേസെടുത്ത് നിലമ്പൂർ പോലീസ്

കക്കാടംപൊയിൽ: റോഡിൽ നിർത്തിയിട്ടിരുന്ന വാഹനം മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാക്കളെ സംഘം ചേർന്ന് മർദ്ദിക്കുകയും കല്ലുകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഏഴുപേർക്കെതിരെ നിലമ്പൂർ പോലീസ് കേസെടുത്തു.

കൂടരഞ്ഞി സ്വദേശി മുനവ്വർ സിദ്ദീഖ് ഉൾപ്പെടെ കണ്ടാലറിയാവുന്ന ഏഴുപേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ആക്രമണത്തിൽ മലപ്പുറം മേൽമുറി സ്വദേശി നിഷാദ് (33), സുഹൃത്ത് മുഹമ്മദ് ഫായിസ് എന്നിവർക്ക് പരിക്കേറ്റു. ഓഗസ്റ്റ് 2ന് വൈകിട്ട് നാലുമണിയോടെ നായാടംപൊയിലിൽ വെച്ചായിരുന്നു സംഭവം.

റോഡിൽ നിർത്തിയിട്ടിരുന്ന വാഹനം മാറ്റാൻ ആവശ്യപ്പെട്ടതാണ് അക്രമത്തിന് കാരണമെന്നാണ് പരാതി. ഇതിൽ പ്രകോപിതരായ പ്രതികൾ സംഘം ചേർന്ന് നിഷാദിനെയും സുഹൃത്തിനെയും കൈകൊണ്ട് മർദ്ദിക്കുകയും കല്ലുകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായും പരാതിയുണ്ട്.

സംഭവത്തിൽ നിലമ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button