Karassery

സ്കേറ്റിംഗ് പരിശീലനത്തിന് തുടക്കം- ലോഗോ പ്രകാശനം ചെയ്തു

കാരശ്ശേരി : വിദ്യാർത്ഥികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനായി സി.എച്ച്.എം. എൽ.പി.എസ് നെല്ലിക്കാപറമ്പിൽ ആരംഭിക്കുന്ന സ്കേറ്റിംഗ് പരിശീലന പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്‌ബർ ലോഗോ പ്രകാശനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ദിവ്യ ചടങ്ങിൽ മുഖ്യസാന്നിധ്യമായി.

ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അബ്‌ദുൽ ഹാരിഫ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സവാദ് ഇബ്രാഹീം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിപ്‌സ ജോബിൻ, വാർഡ് മെമ്പർ വിജീഷ് സി. കെ, മുൻ വാർഡ് മെമ്പർ ജിജിത സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.

സ്കൂൾ ഹെഡ്മാസ്റ്റർ സി.കെ ഷമീർ, പി.ടി.എ പ്രസിഡന്റ് ഷെരീഫ് എരഞ്ഞിമാവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളിൽ കായികതാൽപര്യം വളർത്തുന്നതിനും ശാരീരികക്ഷമതയും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് സ്കേറ്റിംഗ് പരിശീലന പരിപാടി ആരംഭിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button