Kodanchery

താമരശ്ശേരി സബ്ജില്ല സ്കൂൾസ് ഗെയിംസ് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നടത്തി

കോടഞ്ചേരി: താമരശ്ശേരി സബ്ജില്ല സ്കൂൾസ് ഗെയിംസ് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് സി വി എൻ കളരി കോടഞ്ചേരിയിൽ വച്ച് നടന്നു.

സബ്ജില്ല കായിക സെക്രട്ടറി ബേസിൽ സി എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. കെ പി തമ്പി ഗുരുക്കൾ ആശംസയും എബിമോൻ മാത്യു നന്ദിയും അറിയിച്ചു. തുടർന്ന് നടന്ന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ എംജിഎം സ്കൂൾ ഈങ്ങാപ്പുഴ ഓവറോൾ ചാമ്പ്യന്മാരും സെന്റ് ജോർജസ് എച്ച്എസ്എസ് വേളങ്കോട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button