Kodiyathur

യുവധാര ഗ്രന്ഥശാല കാരക്കുറ്റി പി എൻ പണിക്കർ അനുസ്മരണം നടത്തി

കൊടിയത്തൂർ: വായന പക്ഷാചാരണത്തോടനുബന്ധിച്ച് യുവധാര ഗ്രന്ഥശാല കാരക്കുറ്റി കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ പിതാവ് പി.എൻ പണിക്കർ അനുസ്മരണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സുനിൽ മണാശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് പി.ടി അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ലൈബ്രറി കൗൺസിൽ താലൂക്ക് സമിതി അംഗങ്ങളായ നാസർ കൊളായി, സി.ടി.സി അബ്ദുള്ള, ലൈബ്രറിയൻ സുനിൽ പി.പി എന്നിവർ സംസാരിച്ചു.ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി സ്വാഗതവും എം.കെ അബ്ദുസ്സലാം നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button