Mukkam

മുക്കം കോഴിക്കടയിൽ നിന്ന് 32,000 രൂപയും മൊബൈലുമായി ജീവനക്കാരൻ കടന്നുകളഞ്ഞു

മുക്കം: മുക്കം മാർക്കറ്റിലെ ചിക്കൻ സ്റ്റാളിൽ ജീവനക്കാരൻ തന്നെ കവർച്ച നടത്തി മുങ്ങി. ‘ഫെയ്മസ്’ ചിക്കൻ സ്റ്റാളിൽ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

കടയിൽ സൂക്ഷിച്ചിരുന്ന 32,000 രൂപയും മറ്റ് ജീവനക്കാരുടെ മൊബൈൽ ഫോണും രേഖകളുമടക്കമാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ഗിരീഷ് എന്ന ജീവനക്കാരൻ കൈക്കലാക്കി കടന്നുകളഞ്ഞത്. മോഷണത്തിന്റെ കൃത്യമായ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ജീവനക്കാര്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് പശ്ചിമ ബംഗാള്‍ സ്വദേശിയായ യാമിന്‍ എന്ന ജീവനക്കാരന്റെ മൊബൈല്‍ ഫോണും പ്രധാന രേഖകള്‍ അടങ്ങിയ പഴ്‌സും ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button