Mukkam

മൺസൂൺ മത്സ്യ സമൃദ്ധി 2026: മുക്കത്ത് വരാൽ മത്സ്യ വിളവെടുപ്പ് നടത്തി

മുക്കം : കോഴിക്കോട് ട്രോളിംഗ് നിരോധന കാലയളവിൽ ഗുണമേന്മയുള്ള മത്സ്യ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിഷരഹിത മത്സ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി കോഴിക്കോട് ജില്ല ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മൺസൂൺ മത്സ്യ സമൃദ്ധി 2026 പദ്ധതിയുടെ ഭാഗമായി താമരശ്ശേരി മത്സ്യഭവൻ പരിധിയിലെ മുക്കം മുനിസിപ്പാലിറ്റിയിൽ വരാൽ മത്സ്യ വിളവെടുപ്പ് നടത്തി.

മുക്കം മുനിസിപ്പാലിറ്റിയിലെ പത്മനാഭന്റെ പടുതാകുളത്തിൽ നടത്തിയ വരാൽ മത്സ്യകൃഷിയുടെ വിളവെടുപ്പ് 2026 ജൂൺ 24 ന് നടന്നു. മുക്കം മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ഫിഷറീസ് ഓഫീസർ ഐശ്വര്യ കെ.പി സ്വാഗതം പറഞ്ഞു. മുക്കം മുനിസിപ്പാലിറ്റി വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസീസ് വാർപ്പിൽ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭവന മനോജ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കെ, ഡിവിഷൻ കൗൺസിലർ ബബിത മനോജ് എന്നിവർ പങ്കെടുത്തു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ചന്ദ്രബാബു പി, വേണു മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. മത്സ്യകർഷകനായ പത്മനാഭൻ നന്ദി രേഖപ്പെടുത്തി.ജനകീയ മത്സ്യകൃഷി പദ്ധതി പ്രോജക്ട് കോർഡിനേറ്റർ ശ്രീജ എ.പി, അക്വാകൾച്ചർ പ്രൊമോട്ടർ സജിത തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നാട്ടുകാരും മറ്റ് മത്സ്യകർഷകരും വിളവെടുപ്പ് ഉത്സവത്തിൽ സജീവമായി പങ്കാളികളായി.മൺസൂൺ മത്സ്യ സമൃദ്ധി പദ്ധതി വഴി പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ശുദ്ധവും സുരക്ഷിതവുമായ മത്സ്യം ലഭ്യമാക്കുന്നതിനും മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button