Thiruvambady

തിരുവമ്പാടി ബസ്റ്റാൻ്റ് പിറകിലെ അങ്ങാടി തോട് ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ക്ലീൻ ചെയ്തു

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ കക്കുണ്ട് തോട്, തിരുവമ്പാടി അങ്ങാടി തോട് ( ബസ് സ്റ്റാൻ്റിൻ്റെ പുറക് വശം) തിരുവമ്പാടി അങ്ങാടിയിലെ പൊതു ഓടകൾ എന്നിവ ഹീറ്റാച്ചി ഇറക്കി മാലിന്യങ്ങൾ കോരി വൃത്തിയാക്കി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.വൈസ് പ്രസിഡൻ്റ് പി.ആർ അജിത, സ്ഥിരസമിതി അദ്ധ്യക്ഷൻ മനോജ് വാഴെപ്പറമ്പിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിജു എണ്ണാർമണ്ണിൽ, മറിയാമ്മ ബാബു, പ്രീതി രാജീവ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശരത് ലാൽ , അസി: സെക്രട്ടറി ബൈജു തോമസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button