Kodanchery

മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഈവന്റിന്റ ഭാഗമായി മഴ നടത്തവുമായി ഡോൺ ബോസ്കോ കോളേജ് ടൂറിസം ക്ലബ്ബ്

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ 2026 പ്രീ ഈവന്റിന്റെ ഭാഗമായി ഡോൺ ബോസ്കോ കോളേജ് മാമ്പറ്റയുടെ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴനടത്തം ജൂലൈ 23-ന് രാവിലെ 9.30-ന് തേവർമലയിലെ മൗണ്ട് ഡി കോടഞ്ചേരി റിസോർട്ടിലേക്ക് സംഘടിപ്പിക്കുന്നു.

കേരള ടൂറിസം, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (KATPS), ഡിടിപിസി കോഴിക്കോട്, എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.
പരിപാടിയുടെ ഫ്ലാഗ് ഓഫ് തിരുവമ്പാടി എം.എൽ.എ സി. കെ. കാസിം നിർവഹിക്കും.
മഴക്കാലത്തെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button