Thiruvambady

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ അൽഫോൻസാ ദിനാചരണം

തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ വിശുദ്ധ അൽഫോൻസാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

പി.ടി.എ. പ്രസിഡന്റ് സോണി മണ്ഡപത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങ് വിരമിച്ച അധ്യാപിക സിസ്റ്റർ ബ്രിജിറ്റ് എസ്.എ.ബി.എസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ്, എം.പി.ടി.എ. പ്രസിഡന്റ് സോണി സിജോ, വിദ്യാർത്ഥി പ്രതിനിധികളായ എഫ്രേം നിതിൻ, തേരേസ് ബി. ഫ്രാൻസിസ്, സിസ്റ്റർ ആൽഫി മരിയ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി. ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button