Kodanchery

പ്ലസ്ടു സയൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ലിയ ട്രീസ സുനിലിനെ എംഎൽഎ ആദരിച്ചു

കോടഞ്ചേരി: പ്ലസ്ടു പബ്ലിക്ക് പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ 1200 ൽ 1198 മാർക്ക് നേടി മികച്ച വിജയം കരസ്ഥമാക്കിയ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിയ ട്രീസ സുനിലിനെ തിരുവമ്പാടി എംഎൽഎ സി.കെ കാസിം ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കൊടുവള്ളി ബ്ലോക്ക് ക്ഷേമകാര്യ ചെയർമാൻ ജോബി ഇലന്തൂർ, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്,വാർഡ് മെമ്പർ ബേബി വളയത്തിൽ, ജോജോ പള്ളിക്കാമടം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു

വൈദ്യരുപടി കേഴപ്ലാക്കൽ സുനിൽ കെ ജെ – ഷീന ജോസഫ് ദമ്പതികളുടെ മകളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button