Kodanchery

പഞ്ചായത്ത് തല പ്രവേശന ഉത്സവം ഉദ്ഘാടനം ചെമ്പുകടവ് ഗവൺമെന്റ് സ്കൂളിൽ

കോടഞ്ചേരി:2026-27 അധ്യയന വർഷത്തെ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ഗവൺമെന്റ് യു പി സ്കൂൾ ചെമ്പുകടവിൽ ജൂൺ 1ന് രാവിലെ 10 മണിക്ക് വിപുലമായി നടത്തപ്പെടും.

കോടഞ്ചേരിപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ മുഴുവൻ എയ്ഡഡ് ഗവൺമെന്റ് സ്കൂളുകളിലേക്ക് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന എല്ലാ കുട്ടികൾക്കും തിരുവമ്പാടി എംഎൽഎ സി കെ കാസിമിന്റെ വക സമ്മാന വിതരണവും ഉണ്ടായിരിക്കും.

നവാഗതരായ കുട്ടികളെ വർണ്ണാഭമായ പരിപാടികളോടെ സ്കൂളിലേക്ക് വരവേൽക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് സ്കൂൾ അധികൃതരും പി.ടി.എയും ചേർന്ന് നടത്തുന്നത്. പ്രവേശനോത്സവ ഗാനം, കുട്ടികളുടെ കലാപരിപാടികൾ, മധുരവിതരണം എന്നിവയും ചടങ്ങിന്റെ ഭാഗമായി ഉണ്ടാകുമെന്ന് ഹെഡ് മാസ്റ്റർ സുരേഷ് തോമസ് പി ടി എ പ്രസിഡണ്ട് ഷൈജു ജോസഫ് എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button