Kodanchery

മൈക്കാവ് ബഡ്സ് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കോടഞ്ചേരി: മൈക്കാവ് കരിമ്പാലകുന്നിൽ പ്രവർത്തിക്കുന്ന കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ, പിടിഎ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, വിവിധ സാമൂഹ്യ-സന്നദ്ധ സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ നിർവ്വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറിയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് തോമസ് മുഖ്യപ്രഭാഷണം നടത്തി.

സ്ഥിരം സമിതി അധ്യക്ഷമാരായ റിയാന സുബൈർ, മിനി സണ്ണി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനിതകുമാരി കെ., മൈക്കാവ് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ബെന്നി തോമസ്, തമ്പി പറകണ്ടത്തിൽ, ഡോമിനിക് മടത്താളി, നീതു വി.കെ., ജോമോൾ ടി.കെ. എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button