Thiruvambady

ഇന്ത്യൻ ഫുട്ബോൾ താരം നൗഫലിന് സ്വീകരണം നൽകി

തിരുവമ്പാടി: ഇന്ത്യൻ ഫുട്ബോൾ താരം നൗഫൽ പി.എന്നിന് ജന്മനാടായ തിരുവമ്പാടിയിൽ ഉജ്ജ്വല വരവേൽപ്പ്. തങ്ങളുടെ അഭിമാന താരത്തെ വരവേൽക്കാൻ നൂറുകണക്കിന് ആരാധകരാണ് തിരുവമ്പാടി ടൗണിൽ തടിച്ചുകൂടിയത്.ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളെ വരവേൽക്കുന്നതിന്റെ ഭാഗമായി കോസ്മോസ് ഫുട്ബോൾ ക്ലബ് തിരുവമ്പാടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിളംബര റാലിയും ഘോഷയാത്രയും പരിപാടിക്ക് കൂടുതൽ നിറപ്പകിട്ടേകി.തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് ജിതിൻ പല്ലാട്ട് നൗഫൽ പി.എന്നിനെ ആദരിച്ചു.ഫുട്ബോൾ ആവേശം വാനോളമുയർത്തിക്കൊണ്ട് നടന്ന റാലിയിൽ കായിക പ്രേമികളും വിവിധ രാഷ്ട്രീയ പ്രതിനിധികളും പഞ്ചായത്ത് അധികൃതരും വാർഡ് മെമ്പർമാരും നാട്ടുകാരും അണിനിരന്നു.

ഫുട്ബോൾ താരം നൗഫലിനുള്ള സ്വീകരണം തിരുവമ്പാടിയുടെ കായിക മേഖലയ്ക്ക് വലിയൊരു ആവേശമാണ് പകർന്നത്.കായികപ്രേമികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ച പരിപാടി,ലോകകപ്പ് ആഘോഷങ്ങൾക്കുള്ള തുടക്കം കൂടിയായി മാറി.ഹാരിസൺ തീയേറ്ററിൽ ലോകകപ്പ് ഫുട്ബോൾ പ്രദർശനം ആരംഭിച്ചു.പഴയകാല സിനിമാ കൊട്ടകകളിലെ ആവേശം തിരികെക്കൊണ്ടുവരാൻ തിരുവമ്പാടിയിലെ ഹാരിസൺ തീയേറ്റർ വീണ്ടും സജീവമാകുന്നു. സിനിമകൾക്കപ്പുറം ലോകകപ്പ് ഫുട്ബോൾ ആവേശത്തെ ബിഗ് സ്ക്രീനിലേക്ക് എത്തിക്കുകയാണ് ഈ തീയേറ്റർ.

കോവിഡ് മഹാമാരിയെത്തുടർന്ന് അമ്പതോളം വർഷം പഴക്കമുള്ള ഈ തീയേറ്റർ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ, നാടിന്റെ ഫുട്ബോൾ ആവേശത്തെ കണക്കിലെടുത്ത്, ഈ മനോഹരമായ സിനിമാ കൊട്ടക ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണുന്നതിനായി വീണ്ടും തുറന്നുകൊടുക്കുകയാണ് തീയേറ്റർ ഉടമയും സാംസ്കാരിക പ്രവർത്തകനുമായ പി.ടി. ഹാരിസ്.40 ദിവസം നീണ്ടുനിൽക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ തികച്ചും സൗജന്യമായാണ് കോസ്മോസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ തീയേറ്ററിൽ പ്രദർശിപ്പിക്കുന്നത്.

കഴിഞ്ഞ ലോകകപ്പ് വേളയിലും തീയേറ്റർ ഇത്തരത്തിൽ സൗജന്യമായി വിട്ടുകൊടുത്തിരുന്നു. അന്ന് ടിക്കറ്റുകൾക്ക് പകരം സംഭാവനകൾ മാത്രമാണ് സ്വീകരിച്ചിരുന്നത്.പഴയകാല തീയേറ്റർ അനുഭവങ്ങൾ തിരികെക്കൊണ്ടുവരുന്ന ഈ സംരംഭം തിരുവമ്പാടിയിലെ ഫുട്ബോൾ പ്രേമികൾക്ക് വലിയൊരു സന്തോഷവാർത്തയാണ്.

https://thiruvambadynews.com/90130/

“Thiruvambady News” വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക
👇 (admin post only)
👉 https://join.thiruvambadynews.com
തൽസമയ ന്യൂസ് കാണുന്നതിനും കൂടുതൽ വാർത്തകൾ ലഭിക്കുന്നതിനായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യൂ..
👇
👉 http://fb.me/thiruvambadynews
അല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
👇

👉 http://thiruvambadynews.com

www.thiruvambady.com © 2026-06-13

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button