സൗജന്യ ആയുർവേദ സിദ്ധ മെഡിക്കൽ ക്യാമ്പ്, നേത്രപരിശോധന, പ്രമേഹ രോഗ രക്ത പരിശോധന

കോടഞ്ചേരി :കോടഞ്ചേരി ഗ്രാമപഞ്ചായത്തും ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല കോടഞ്ചേരിയും ഓർക്കിഡ് ഐകെയർ & നീതിലാബ് കോടഞ്ചേരി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ സിദ്ധ മെഡിക്കൽ ക്യാമ്പ്, നേത്രപരിശോധന, പ്രമേഹ രോഗ രക്ത പരിശോധന കോടഞ്ചേരി ഗ്രാമ പഞ്ചായത്തോഫീസ് മിനി കോൺഫറൻസ് ഹാളിൽ വെച്ച് നാളെ (20 .06. 2026) രാവിലെ 10 മുതൽ ഉച്ചക്ക് 1.30 വരെ നടത്തപ്പെടുന്നു
ആദരണീയ സ്വാമി ആത്മബോധ ജ്ഞാന തപസ്വിയുടെ (ശാന്തിഗിരി ആശ്രമം, കോഴിക്കോട് ഏരിയ)മഹനീയ സാന്നിദ്ധ്യത്തിൽ അന്നക്കുട്ടി ദേവസ്യ, പ്രസിഡൻ്റ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഉദ്ഘാടനം ചെയ്യും അദ്ധ്യക്ഷൻ അലക്സ് തോമസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡൻ്റ്,
പ്രമുഖ ആയൂർവേദ സിദ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നു വിതരണം നടത്തുന്നു.
സൗജന്യം ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്ക് മാത്രം.
ബുക്കിങ്ങിന് : ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ വൈദ്യശാല കോടഞ്ചേരി
Mob: 9747799479, 7510751218



