കെ എസ് ടി എം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

മുക്കം : ‘പൊതുവിദ്യാഭ്യാസം, അധ്യാപക സുരക്ഷ: അതിജീവനം സാധ്യമാണ്’ എന്ന തലക്കെട്ടിൽ കേരള സ്‌കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് (കെ എസ് ടി എം ) സംഘടിപ്പിക്കുന്ന സംസ്ഥാന കാമ്പയിനിൻ്റെ മുക്കം ഉപജില്ല തല ഉദ്ഘാടനം സി കെ കാസിം എം എൽ എ നിർവഹിച്ചു.ഉപജില്ല പ്രസിഡൻ്റ് കെ പി ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ടി കെ ജുമാൻ മുഖ്യ പ്രഭാഷണം നടത്തി.ഉപജില്ല സെക്രട്ടറിയായി പി.മുഹമ്മദിനെ യോഗം തിരഞ്ഞെടുത്തു. സ്കാനർ ഉപയോഗിച്ചുള്ള മെമ്പർഷിപ്പ് കാമ്പയിൻ്റെ ഉദ്ഘാടനം ജില്ല ജനറൽ സെക്രട്ടറി കെ പി മുജീബുറഹ്മാൻ നിർവഹിച്ചു.വി മുജീബ് ആനയാംകുന്ന് സ്വാഗതവും ഇ കെ അൻവർ സാദത്ത് നന്ദിയും പറഞ്ഞു.ഫോട്ടോ:’ പൊതുവിദ്യാഭ്യാസം, അധ്യാപക സുരക്ഷ: അതിജീവനം സാധ്യമാണ്’ കേരള സ്‌കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് (കെ എസ് ടി എം ) സംസ്ഥാന കാമ്പയിൻ്റെ മുക്കം ഉപജില്ല തല ഉദ്ഘാടനം സി കെ കാസിം എം എൽ എ നിർവഹിക്കുന്നു.



