Kodanchery

വലിയകൊല്ലി ജയ കേരള വായനശാലയിൽ വായനാദിനാചരണം

കോടഞ്ചേരി: വലിയകൊല്ലി ജയ കേരള വായനശാലയുടെ നേതൃത്വത്തിൽ വായനാദിനം സമുചിതമായി ആചരിച്ചു. ചടങ്ങ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡന്റ് ഫ്രാൻസിസ് ചാലിൽ അധ്യക്ഷത വഹിച്ചു. മേഖല ലൈബ്രറി കൗൺസിൽ കൺവീനർ ലൈജു തോമസ് മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വിൻസെന്റ് വടക്കേമുറിയിൽ, ജെയിംസ് അഴകത്ത്, ഏലിയാസ് പടയാട്ടിൽ, സണ്ണി പുറപ്പുഴ, ഷെർലി നെല്ലിക്കയത്ത് എന്നിവർ സംസാരിച്ചു.

വായനയുടെ പ്രാധാന്യവും പുതുതലമുറയിൽ വായനാശീലം വളർത്തേണ്ടതിന്റെ ആവശ്യകതയും പരിപാടിയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button