Kodanchery

കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിൻ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി

.കോടഞ്ചേരി :ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികളിലെ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പിന് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി.
ക്യാമ്പയിൻ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ നിർവ്വഹിച്ചു. വെറ്ററിനറി സർജൻ ഡോ.ശരത് ടി എസ് പദ്ധതി വിശദീകരണം നടത്തി.

വൈസ് പ്രസിഡന്റ് അലക്സ്‌ തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ റിയാനസ് സുബൈർ , ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി, മെമ്പർ ജ്യോതി സന്തോഷ് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നാലുമാസവും അതിന് മുകളിലും ഉള്ള പശു,എരുമ വർഗ്ഗത്തിലുള്ള എല്ലാ മൃഗങ്ങളെയും വാക്സിനേഷന് വിധേയമാക്കണമെന്നും ഇതിനായി ജൂണ് 19 മുതൽ ജൂലൈ 13 വരെയുള്ള ദിവസങ്ങളിൽ നിശ്ചയിച്ച വാർഡുകളിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതാണെന്നും വെറ്ററിനറി സർജൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button