Thiruvambady

മാലിന്യസംസ്കരണ യൂണിറ്റുകൾ സ്ഥാപിച്ചു

തിരുവമ്പാടി:തിരുവമ്പാടി പഞ്ചായത്ത് മാലിന്യ നിർമാർജനത്തിനായി നടപ്പാക്കുന്ന ‘സ്മൈലിങ് തിരുവമ്പാടി’ പദ്ധതിയിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി സ്കൂളും ഭാഗമായി.

നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റ‌ിക് കവറുകൾ, പ്ലാസ്‌റ്റിക് ബോട്ടിലുകൾ, പേപ്പർ എന്നിവ ഇടുന്നതിന് വ്യത്യസ്ത ബിന്നുകൾ സ്ഥാപിച്ചു. മാലിന്യ സംസ്കരണം കുറ്റമറ്റതും കാര്യക്ഷമവുമാക്കുക, പരിസരശുചിത്വത്തെപ്പറ്റി കുട്ടികളിൽ അവബോധമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടത്തുന്ന പ്രവർത്തനത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ്, നല്ല പാഠം കോർഡിനേറ്റർമാരായ അജി ജോസഫ്, നീനു മരിയ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button