Kodanchery

ചെമ്പുകടവിൽ ടിപ്പർ, പിക്കപ്പ് എന്നിവ മറിഞ്ഞു

കോടഞ്ചേരി: ചെമ്പുകടവ് അടിവാരം റോഡിൽ നിർണ്ണായക ഘട്ടത്തിൽ ബ്രേക്ക് കിട്ടാതെ ടിപ്പർ ലോറി റോഡരികിലേക്ക് മറിഞ്ഞു. കയറ്റം കയറുന്നതിനിടെ വാഹനം പുറകോോട്ട് ഉരുളുകയും, ബ്രേക്ക് ചവിട്ടിയിട്ട് കിട്ടാതെ വരികയും ചെയ്തതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

നിയന്ത്രണം വിട്ട ലോറി റോഡരികിലെ താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകട സമയത്ത് വാഹനത്തിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. വലിയൊരു അപകടമാണ് ഉണ്ടായതെങ്കിലും ഡ്രൈവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അതേ റോഡിൽ ഗുഡ്സ് പിക്കപ്പും മറിഞ്ഞിട്ടുണ്ട്. അതിലും ആർക്കും പരിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button