Kodanchery

പ്ലസ് വൺ പ്രവേശനോത്സവം വരവേല്പ് 2026 സംഘടിപ്പിച്ചു

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ നവാഗതരായ പ്ലസ് വൺ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളെ പ്രവേശനോത്സവത്തിലൂടെ വരവേറ്റു.

സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ചെയ്ത ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.പി.ടി.എ പ്രസിഡൻ്റ് ചാൾസ് തയ്യിൽ ചടങ്ങിന് അദ്ധ്യക്ഷം വഹിച്ചു.

ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ്,വിദ്യാർത്ഥി പ്രതിനിധി സാന്ത്വന ബിന്നി എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ച് സംസാരിച്ചു.അദ്ധ്യാപക പ്രതിനിധി സജീഷ് കെ.എം യോഗത്തിന് ഔദ്യോഗികമായി നന്ദിയർപ്പിച്ച് സംസാരിച്ചു.സ്കൂളിലെ അദ്ധ്യാപക – അനദ്ധ്യാപകർ,സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.തുടർന്ന് നവാഗതർക്ക് പി.ടി.എ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button