Adivaram

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സംരക്ഷണഭിത്തിയിൽ കയറി അപകടം; മൂന്ന് യാത്രക്കാർക്ക് പരിക്ക്

അടിവാരം : താമരശ്ശേരി ചുരം രണ്ടാം വളവിൽ കെ.എസ്.ആർ.ടി.സി ബസ് സംരക്ഷണഭിത്തിയിൽ കയറി മൂന്ന് യാത്രക്കാർക്ക് പരിക്ക്. അമ്പലവയലിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന പ്രിയദർശിനി ടി.ടി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് ചുരത്തിലെ സംരക്ഷണഭിത്തിയിലേക്ക് കയറി ഇറങ്ങുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസ്സിന്റെ പിൻസീറ്റിലിരുന്ന യാത്രക്കാർ മുകളിലേക്ക് ഉയർന്നു താഴേക്ക് വീണാണ് പരിക്കേറ്റത്.

വയനാട് വടുവൻചാൽ, നെടുങ്കരണ സ്വദേശി ​അബൂബക്കർ (54) , അമ്പലവയൽ സ്വദേശി​കമല (70) , കൊടുവള്ളി മണ്ണിൽക്കടവ് സ്വദേശി​ സി. മൂസ (76) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഉടൻ തന്നെ ഇതേ ബസ്സിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്ക് ഗുരുതരമായതിനെ തുടർന്ന് അബൂബക്കറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button