Kodanchery

നവീകരിച്ച ബസ് കാത്തിരുപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഗവ.കോളേജ് പടി, മില്ല് പടി എന്നി രണ്ട് ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ പരിപാലന ചുമതല, പഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരത്തോടെ കോടഞ്ചേരി റോട്ടറി ക്ലബ്ബ് ഏറ്റെടുക്കുകയും അറ്റകുറ്റപണികൾ നടത്തി പെയിന്റടിച്ച് നവീകരിക്കുയും പൊതുജനങ്ങൾക്കായി സമർപ്പിക്കുകയും ചെയ്തു.

നവീകരിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ നിർവഹിച്ചു. കോടഞ്ചേരി റോട്ടറി പ്രസിഡണ്ട് ഡോ.കെ.എം. വൽസരാജ് അദ്ധ്യക്ഷനായി. റോട്ടറി ഡിസ്ട്രിക്ട് ഡപ്യൂട്ടി കോർഡിനേറ്റർ ഡോ. സന്തോഷ് സ്കറിയ മുഖ്യാതിഥിയായി.

പൊതു ഇടങ്ങൾ സൗന്ദര്യവൽക്കരിച്ച് പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കി മാറ്റുന്ന കോടഞ്ചേരി റോട്ടറി ക്ലബിന്റെ മാതൃകപരമായ പ്രവർത്തനങ്ങളെ പഞ്ചായത്ത് പ്രസിഡണ്ട് അഭിനന്ദിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷമാരായ റിയാനസ് സുബൈർ, മിനി സണ്ണി, പഞ്ചായത്തംഗങ്ങളായ ബേബി വളയത്തിൽ, ജ്യോതി സന്തോഷ്, ബാബു പട്ടരാട്ട്, റോട്ടറി സെക്രട്ടറി ഷാജു എൻ റ്റി, ട്രഷറർ ഐ സി അലക്സാണ്ടർ, വർക്കി പുതുശ്ശേരിൽ, പോൾസൺ അറയ്ക്കൽ, ജോമി കുന്നത്ത്, വില്യംസ് ഏഴാനിക്കാട്ട്, മോളി പുതുശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button