Kodanchery

വയനാട് ചുരത്തിൽ മഴ യാത്ര ഇന്ന്

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ 2026-ന്റെ ഭാഗമായി ചുരം ഗ്രീൻ ബ്രിഗേഡിന്റെ നേതൃത്വത്തിൽ ‘മഴയാത്ര’ സംഘടിപ്പിക്കുന്നു. ജൂലൈ 20 തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് വയനാട് ചുരം ലക്കിടി മുതൽ രണ്ടാം വളവ് വരെ നടത്തുന്ന മഴയാത്ര തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.കെ. കാസിം ഉദ്ഘാടനം ചെയ്യും.

മഴക്കാലത്ത് പശ്ചിമഘട്ടത്തിന്റെ പ്രകൃതി സൗന്ദര്യവും ജൈവവൈവിധ്യവും അടുത്തറിയുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.

കേരള ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (KATPS), ഡി.ടി.പി.സി കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് മലബാർ റിവർ ഫെസ്റ്റിവൽ 2026 സംഘടിപ്പിക്കുന്നത്. ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിലാണ് ഫെസ്റ്റിവൽ നടക്കുക. ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും പ്രകൃതി സ്നേഹികളും വിവിധ മേഖലകളിലെ പ്രതിനിധികളും മഴയാത്രയിൽ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button