കോടഞ്ചേരി ഗ്രാമപഞ്ചായത്തും ഡോൺ ബോസ്കോ കോളേജ് ടൂറിസം ക്ലബ്ബ് സംയുക്തമായി നടത്തിയ മഴ നടത്തം സി കെ കാസിം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ 2026 പ്രീ ഈവന്റിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഡോൺ ബോസ്കോ കോളേജ് മാമ്പറ്റയുടെ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തേവർമലയിലേക്ക് മഴ നടത്തം നടത്തി.
കേരള ടൂറിസം, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (KATPS), ഡിടിപിസി കോഴിക്കോട്, എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഫ്ലാഗ് ഓഫ് തിരുവമ്പാടി എം.എൽ.എ സി. കെ. കാസിം നിർവഹിച്ചു.
മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ ചാമ്പ്യൻഷിപ്പ് പ്രി ഇവന്റുകൾ മലബാറിന്റെ ടൂറിസം ഭൂപടത്തിൽ തിരുവാമ്പാടിയുടെയും സ്ഥാനം രേഖപ്പെടുത്തുമെന്നും റിവർ ഫെസ്റ്റിവൽ ലോകഭൂപടത്തിൽ കേരളത്തിന്റെ ടൂറിസം വളർച്ചയ്ക്ക് ഉണർവ് ഉണ്ടാക്കുമെന്നും എന്നും അദ്ദേഹം പറഞ്ഞു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിൻസെന്റ് വടക്കേമുറയിൽ,റിയാനസ് സുബൈർ,മിനി സണ്ണി, ഗ്രാമപഞ്ചായത്ത് മെമ്പർ ജ്യോതി സന്തോഷ്.ഡോൺ ബോസ്കോ കോളേജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ,പി ആർ ഓ സന്തോഷ് അഗസ്റ്റിൻ, ലിജു ജോസഫ്,വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ പോൾസൺ അറയ്ക്കൽ,ബെനിറ്റോ ചാക്കോ എന്നിവർ പ്രസംഗിച്ചു.
മഴക്കാലത്തെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.



