Kodanchery
ക്ലൈമറ്റ് സയൻസിൽ ഡോക്ടറേറ്റ് നേടി ഡാനിയേൽ സൈമൺ

കോടഞ്ചേരി:പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (IISER) ൽ നിന്ന് ക്ലൈമറ്റ് സയൻസിൽ കോടഞ്ചേരി സ്വദേശി ഡാനിയേൽ സൈമൺ ഡോക്ടറേറ്റ് ബിരുദം നേടി.
കോടഞ്ചേരി ഏഴാനിക്കാട്ട് (അമ്പാട്ട്) ഡോ. സൈമൺ കുര്യാക്കോസിന്റെയും ഷെർളിയുടെയും രണ്ടാമത്തെ പുത്രനാണ് ഡാനിയേൽ.
ക്ലൈമറ്റ് സയൻസ് മേഖലയിലെ ഗവേഷണത്തിനാണ് അദ്ദേഹം IISER പൂനെയിൽ ഡോക്ടറേറ്റ് പൂർത്തിയാക്കിയത്. നിലവിൽ മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) യിൽ റിസർച്ച് സയന്റിസ്റ്റായി പ്രവർത്തിക്കുന്നു.
ഭാര്യ: ഡോ. അഞ്ചുഷ മാത്യു.



