Thiruvambady

ആകാശത്ത് വിസ്മയം തീർത്ത് പട്ടങ്ങൾ: ആവേശമായി കൈറ്റ് ഫെസ്റ്റ്

കക്കാടംപൊയിൽ : നിലാകാശത്ത് വിവിധ നിറങ്ങളിൽ പാറി പറന്ന് പട്ടങ്ങൾ, ആവേശത്തോടെ ചരട് വലിച്ച് നാട്ടുകാരും ജനപ്രതിനിധികളും പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവലിൻ്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തും കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷനും റോട്ടറി മിസ്റ്റിമെഡോസും ചേർന്ന് വൺ ഇന്ത്യ കൈറ്റ് ടീമിൻ്റെ സാങ്കേതിക സഹായത്തോടെ കക്കാടംപൊയിൽ ഫോഗി മൗണ്ടൻ അമ്യൂസ്മെൻ്റ് പാർക്ക് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പട്ടം പറത്തൽ നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും വേറിട്ട ദൃശ്യ വിരുന്നൊരുക്കി.

സാധരണയായി ബീച്ചുകളിൽ നടത്തപ്പെടുന്ന പട്ടം പറത്തൽ പരിക്ഷണ അടിസ്ഥാനത്തിലാണ് ദിനം പ്രതി നൂറ് കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന കക്കാടംപൊയിലിൽ സംഘടിപ്പിച്ചത്. മലയോര മേഖലയിൽ ആദ്യമായാണ് ഇത്തരം ഒരു പരിഷണം വിജിയിക്കുന്നതെന്നും വരും വർഷങ്ങളിൽ കൂടുതൽ ജനകിയമായി പട്ടം പറത്തൽ സംഘടിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞു.

വ്യത്യസ്തവും വർണ്ണശബളമായ ഭീമാകാര പട്ടങ്ങൾ പറത്താൻ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള നൂറ് കണക്കിന് ആളുകൾ എത്തിയിരുന്നു.
രാവിലെ പത്ത് മണിയോടെ ആരംഭിച്ച ഫെസ്റ്റ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്യ്തു.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു പൈമ്പിള്ളിൽ അദ്ധ്യക്ഷയായി.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ്ജുകുട്ടി കാക്കാടംപൊയിൽ,സ്ഥിരം സമതി അധ്യക്ഷരായ നിസാറ ബീഗം, ആയിഷാബീ ഷിയാസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സക്കീന സലിം,മേരി തങ്കച്ചൻ,ലിലാമ്മ മുള്ളനാനിക്കൽ , ഷിബാ റോയ്, വിനോദ് എം.കെ റിവർ ഫെസ്റ്റിവൽ പ്രീ ഇവൻറ് കമ്മിറ്റി കൺവീനർ ബോസ് ജേക്കബ്, ജോയിൻ്റ് കൺവീനർ അജു എമ്മാനുവൽ, വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ, കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷൻ പ്രസിഡണ്ട് സണ്ണി ചെമ്പാട്ട്, തങ്കച്ചൻ മാതാളി കുന്നേൽ, റഫീക്ക് കക്കാടംപൊയിൽ റിസോർട്ട്, റോട്ടറി മിസ്റ്റിമെഡോസ് പ്രതിനിധി ഷാജി ജോർജ്, മെൽബിൽ കളത്തിപറമ്പിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button