Kodanchery

പ്രതിഷേധ പ്രകടനം നടത്തി

.കോടഞ്ചേരി: സിപിഐ(എം) കേന്ദ്ര കമ്മറ്റി ആസ്ഥാനമായ എകെജി ഭവനിൽ ഡൽഹി പോലീസ് കയറി എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഐ (എം) കോടഞ്ചേരി ലോക്കൽ കമ്മറ്റി നേതൃത്ത്വത്തിൽ കോടഞ്ചേരി അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.സിപിഐ (എം) നേതാവ് ജോൺ ബ്രാട്ടാസ് അടക്കമുള്ള നേതാക്കളുടെ അവസരോചിതമായ ഇടപെടലിൻ്റെ ഭാഗമായാണ് അനിഷ്ടസംഭവങ്ങൾ ഒഴിവായത്.

ജന്തർ മന്ദിർ സമരത്തിന് ഉർജ്ജം പകരുന്നതിന് എസ്എഫ്ഐയുടെ നേതൃത്ത്വത്തിൽ നടത്തിയ പോരാട്ടങ്ങൾക്ക് നേതൃത്ത്വം നൽകിയ നേതാവാണ് ഐഷി ഘോഷ് .
ഡൽഹിയിൽ കേന്ദ്രസർക്കാരിനെതിരെ നടക്കുന്ന സമരങ്ങളുടെ ധീരമായ നേതൃത്ത്വമാണ് ഈ യുവതി. ജന്തർ മന്ദിറിൽ നടന്ന യുവജന പ്രതിക്ഷേധ സമരത്തിന് പ്രതികാര നടപടികൾ സ്വീകരിക്കില്ല എന്ന ഉറപ്പ് ബിജെപി സർക്കാർ കാറ്റിൽ പറത്തുകയാണ്.
മറ്റെന്തെങ്കിലും കാരണം ഉയർത്തിയാണ് സമരത്തിൽ പങ്കെടുത്ത നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ തുനിയുന്നത്.രാജ്യത്താകമാനം വലിയ ജനകീയ പ്രതിക്ഷേധം ഉയർന്ന് വരുകയാണ്.

പ്രതിഷേധ പ്രകടനത്ത് ശേഷം നടന്ന പൊതുയോഗം ലോക്കൽ സെക്രട്ടരി എ.എസ് രാജു ഉദ്ഘാടനം ചെയ്തു. റെജി കെ.ഇ അത്യക്ഷത വഹിച്ചു. ബിന്ദു ജോർജ്, ഷിനോജ് വിപി, നിഷ റെജി, വിലാസിനി കെ.എം , ബാബു കുര്യൻ, ബിനുരാജ് വി, ശ്രീജിത്ത് യു.കെ, രൂപേഷ് സോമൻ, റൂബി തമ്പി , ചാക്കോ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button