Kodanchery

ശക്തമായ മഴ നിരന്നപാറ പൂളപ്പാറ തോട് കരകവിഞ്ഞൊഴുകുന്നു

കോടഞ്ചേരി: ശക്തമായ മഴയെ തുടർന്ന് നിരന്നപാറ പൂളപ്പാറ തോട് കരകവിഞ്ഞൊഴുകുന്നു. ഇന്ന് വെളുപ്പിന് ഉയരാൻ തുടങ്ങിയ ജലനിരപ്പ് ഇപ്പോഴും തുടരുകയാണ്.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കോടഞ്ചേരി പഴയ കോളേജുപടിയിലെ ആക്കപ്പടിക്കൽ ബെനീറ്റൊ ചാക്കോയുടെ വീട്ടിൽ വെള്ളം കയറി.

വീടിനു സമീപത്തുണ്ടായിരുന്ന വിറകുപുരയിൽ സൂക്ഷിച്ചിരുന്ന ആയിരത്തോളം തേങ്ങ , ജാതിക്ക,ജാതിപത്രി, പറമ്പ് നനയ്ക്കുന്നതിനായി സൂക്ഷിച്ചിരുന്ന രണ്ട് റോൾ പൈപ്പുകൾ, പാത്രങ്ങൾ എന്നിവ ഒഴുക്കിൽപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button