Adivaram

ഈങ്ങാപ്പുഴയിൽ വെള്ളമിറങ്ങി, വാഹനഗതാഗതം പുനഃസ്ഥാപിച്ചു

അടിവാരം :​ദേശീയപാതയിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായ ഈങ്ങാപ്പുഴയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങി. ഇതോടെ പ്രദേശത്ത് തടസ്സപ്പെട്ടിരുന്ന വാഹനഗതാഗതം പുനഃസ്ഥാപിക്കുകയും വാഹനങ്ങൾ ഈങ്ങാപ്പുഴ വഴി ഓടിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. മഴയ്ക്ക് നേരിയ ശമനമുണ്ടായത് പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമായിട്ടുണ്ട്.

​എന്നാൽ, താമരശ്ശേരി ചുരത്തിലും ലക്കിടി മേഖലകളിലും ചുരത്തിന്റെ മലയോര പ്രദേശങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. അപകടസാധ്യത കണക്കിലെടുത്ത് ചുരം വഴി വലിയ വാഹനങ്ങൾക്ക് പ്രവേശനം പൂർണ്ണമായും വിലക്കിയിട്ടുണ്ട്. ലക്കിടി ഭാഗത്തുനിന്നും അത്യാവശ്യമായി പോകേണ്ട ചെറിയ വാഹനങ്ങൾ മാത്രമാണ് നിയന്ത്രിത അളവിൽ കുറച്ചുകുറച്ചായി കടത്തിവിടുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിൽ കടുത്ത ഗതാഗത നിയന്ത്രണം തുടർന്നുപോരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button