Kodanchery

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി 2025 /20026 സോഷ്യൽ ഓഡിറ്റും പബ്ലിക് ഹിയറിങ് നടത്തി

കോടഞ്ചേരി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025 /20026 സോഷ്യൽ ഓഡിറ്റും ഹിയറിങ്ങും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.

പദ്ധതി നടപ്പിലാക്കി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ 4.81 കോടി രൂപ ചെലവഴിക്കുകയും
74599 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും 410 പേർക്ക് 100 ദിവസത്തെ തൊഴിൽ ദിനം നൽകുകയും ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദേവസ്യ ഓഡിറ്റിങ്ങും സോഷ്യൽ ഹിയറിങ്ങും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സജി നിരവത്ത് അധ്യക്ഷത വഹിച്ചു. സോഷ്യൽ ഓഡിറ്റ് നിരീക്ഷകൻ എം ലിനീഷ്, കൊടുവള്ളി ബ്ലോക്ക് ഈ ഓ ഡബ്ലിയു രമ്യ സി.എം വിഷയ അവതരണം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ വിൻസെന്റ് വടക്കേമുറിയിൽ,മിനി സണ്ണി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബേബി വളയത്തിൽ, റെജി തമ്പി, ജോബി ജോസഫ്, റൂബി തമ്പി, ബിന്ദു ജോർജ്, ജിജി എലുവാലുങ്കൽ, ശിവദാസൻ താഴെ പാലാട്ട്, ബാബുപട്ടരാട്, സജിനി രാമൻകുട്ടി, നാൻസി ജോഷി, റീന ബിജു, ജ്യോതി സന്തോഷ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഖിൽ പി എൻ, അശ്വിൻ സെക്രട്ടറി അനിതകുമാരി പി, തൊഴിലുറപ്പ് എ ഇ നിർമ്മല ബസാലിയോസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button