Kodanchery

കുഞ്ഞേട്ടൻ അനുസ്മരണം കോടഞ്ചേരി ഇടവകയിലെ ചെറുപുഷ്പ മിഷൻ ലീഗിന് നേതൃത്വം നൽകിയ ആദ്യകാല പ്രവർത്തകരെ ആദരിച്ചു

കോടഞ്ചേരി:കോടഞ്ചേരി ഇടവകയിലെ ചെറുപുഷ്പ മിഷൻ ലീഗിന് നേതൃത്വം നൽകിയ ആദ്യകാല പ്രവർത്തകരെ ആദരിച്ചു. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിന് ഇടവക വികാരി ഫാ. ജോൺ ഒറവങ്കര, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജെറാൾഡ് പല്ലാട്ട്, ഫാ.എബിൻ കുറൂർ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷിജു മുട്ടുങ്കൽ സിസ്റ്റർ ഹെലൻ എഫ്.സി.സി എന്നിവർ നേതൃത്വം നൽകി. ചെറുപുഷ്പ മിഷൻ ലീഗിന്റെ സ്ഥാപകനായ കുഞ്ഞേട്ടന്റെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചാണ് കോടഞ്ചേരി സെന്റ് മേരീസ് മിഷൻ ലീഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദ്യകാല പ്രവർത്തകരെ ആദരിച്ചത്.

ഇടവക വികാരി ഫാ. ജോൺ ഒറവങ്കര പഴയകാല മിഷൻ ലീഗ് പ്രവർത്തകരെ പൊന്നാട അണിയിച്ച് ആദരിച്ചു. 25 പഴയകാല പ്രവർത്തകരെയാണ് ആദരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button