Kodanchery

സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

കോടഞ്ചേരി:നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനം ഉൾപ്പെടെയുള്ള കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥി പ്രതിനിധി അലക്സ് ജോമോൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. തുടർന്ന് ആൻ്റി നർക്കോട്ടിക്ക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. പിന്നീട് കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

പരിപാടിക്ക് സിസ്റ്റർ അന്നമ്മ കെ ടി നന്ദി രേഖപ്പെടുത്തി. അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ. പ്രതിനിധികളും ആഘോഷത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button