Kodiyathur

സാഹോദര്യ സംഗമം സംഘടിപ്പിച്ചു

കൊടിയത്തൂർ: ശ്രീ നാരായണ ഗുരു – അയ്യങ്കാളി ദിനം സാഹോദര്യ ദിനമായി ആചരിച്ചു. വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്നിക്കോട് അങ്ങാടിയിൽ സംഘടിപ്പിച്ച സാഹോദര്യ സംഗമദിനം ശശീന്ദ്രൻ ബപ്പൻകാട് ഉദ്ഘാടനം ചെയ്തു.

ഇരുവരുടെയും നവോത്ഥാന പരിശ്രമങ്ങൾക്ക് ആധുനിക കാലഘട്ടത്തിലും ഏറെ പ്രസക്തിയുണ്ടെന്ന് അവർ പറഞ്ഞു. പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കവിത, ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രേമ കോട്ടമ്മൽ, കെ.സി യൂസുഫ്, ഹരിദാസൻ പന്നിക്കോട്, ബാബു പൊലുകുന്നത്ത്, മാധവൻ കുളങ്ങര, മജീദ് പുതുക്കുടി, ദാസൻ കൊടിയത്തൂർ, റഫീഖ് കുറ്റിയോട്ട് ഇ.എൻ നദീറ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button